Tuesday 13 July 2010

ഹിന്ദു പാര്‍ലമെന്റ് ചര്‍ച്ചാ യോഗം



കൊച്ചി: ഹിന്ദു പാര്‍ലമെന്റിന്റെ നയപ്രഖ്യാപന മധ്യമേഖലാ ചര്‍ച്ചാ യോഗം കൊച്ചിയില്‍ സമാപിച്ചു. ഭൂരിപക്ഷത്തിനില്ലാത്ത ഒരവകാശവും ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.


32 സമുദായ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ജനാര്‍ദ്ദനന്‍ പോറ്റി അധ്യക്ഷതവഹിച്ചു. പ്രൊഫ. ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം മുന്‍പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍ നയരൂപവത്കരണ പ്രഭാഷണം നടത്തി. ഹിന്ദു പാര്‍ലമെന്റിനെക്കുറിച്ച് രാഹുല്‍ ഈശ്വര്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍ സമാപന പ്രസംഗം നടത്തി. കെ.കെ. കൃഷ്ണന്‍കുട്ടി സ്വാഗതവും അഡ്വ. എം. സരസ്വതി നന്ദിയും പറഞ്ഞു.
 
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
Posted on: 13 Jul 2010

No comments:

Post a Comment